പീരുമേട് : പെരുവന്താനം പഞ്ചായത്തിന്റ മഴക്കാല പൂർവ്വ ശുദ്ധീകരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനവും ശുചീകരണവും 35 ആം മൈലിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, വൈസ് പ്രസിഡന്റ് ഇ. ആർ ബൈജു, വാർഡ് മെമ്പർമാരായ ജാൻസി, മേരിക്കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോയ് പി ജോൺ, അസിസ്റ്റന്റ് സെക്രട്ടറി സുനിത സഫീർ, കെ.വി.വി.എസ് ഈസ്റ്റ് ജനറൽ സെക്രട്ടറി ബേബി സെബാസ്, എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേനഅംഗങ്ങൾ, മറ്റു സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.