കുമളി: എസ്.എൻ.ഡി. പി. യോഗം പത്തു മുറി ശാഖയിലെ ബാലജനയോഗം ക്ലാസ്സിന്റെ ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിച്ചു. ശാഖാപ്രസിഡന്റ് ടി.എസ്. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.ആർ.സദൻ രാജൻ പി.വി. സന്തോഷ് വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു വിനോദ് ,ശാഖാ സെക്രട്ടറി കെ.ബി. പ്രസന്നകുമാർ, സുധാ ശശി സുർജിത്ത് കെ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധകലാപരിപാടികളും അരങ്ങേറി.