പീരുമേട് : പീരുമേട് 66കെ. വി സബ്‌സ്റ്റേഷനിൽ പ്രീ മൺസൂൺ മെയിൻറനൻസ് നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 7 മുതൽ 11 വരെ പീരുമേട്, ഉപ്പുതറ, വാഗമൺ എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി പൂർണമായും തടസ്സപ്പെടുത്തുന്നതാണെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.