house
കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ റോബിച്ചൻ മാത്യുവിന്റെ വീടിന്റെ മുൻവശത്തെ സംരക്ഷണ മതിൽ തകർന്നപ്പോൾ.

കട്ടപ്പന : ജില്ലയിൽ തുടരുന്ന കനത്ത വേനൽമഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു.കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ റോബിച്ചൻ മാത്യുവിന്റെ വീടിന്റെ മുൻവശത്തെ സംരക്ഷണ മതിലാണ് തകർന്നത്.15 മീറ്ററിലേറെ നീളമുള്ള സംരക്ഷണഭിത്തി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് നിലം പൊത്തുകയായിരുന്നു. മൂന്നുമാസം മുമ്പ് രണ്ടര ലക്ഷത്തിലേറെ രൂപ മുതൽമുടക്കിയാണ് ഭിത്തി നിർമിച്ചത്. ഇഷ്ടികയും കോൺക്രീറ്റ് പാളികളും തട്ടി സമീപത്തെ വൈദ്യുതി പോസ്റ്റും ചരിഞ്ഞിട്ടുണ്ട്.