ഇടുക്കി: കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സിൽ കാർപ്പ്, ഗിഫ്റ്റ് തിലോപ്പിയ ഇനങ്ങളിലുള്ള മത്സ്യകുഞ്ഞുങ്ങളും അലങ്കാരയിനം മത്സ്യങ്ങളും വില്പനയ്ക്ക് തയ്യാറാണ്. 23, 24 ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 വരെ വിതരണം നടക്കും. മത്സ്യക്കുഞ്ഞുക്കൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ വില ഈടാക്കുന്നതാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562670128, 7511152933 , 04682214589 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്