anil
തപസ്യ കൾച്ചറൽ സൊസൈറ്റിപ്രതിഭ പുരസ്‌കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് സീരിയൽ സിനിമ താരം അനിൽ . കെ. ശിവറാം കൈമാറുന്നു.

കട്ടപ്പന :കലാരംഗത്ത് സർഗാത്മക സംഭാവന നൽകുന്നവർക്ക് തപസ്യ കൾച്ചറൽ സൊസൈറ്റിയും നാട്യ കലാക്ഷേത്രയും ഏർപ്പെടുത്തിയ പ്രതിഭ പുരസ്‌കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നൽകി. 10001 രൂപയും, പ്രശസ്തി​ പത്രവും അടങ്ങുന്ന പുരസ്‌കാരം തപസ്യയുടെ 30ാം വാർഷിക ആഘോഷ ചടങ്ങിൽ സീരിയൽ സിനിമ താരം അനിൽ . കെ. ശിവറാം കൈമാറി . സാഹിത്യകാരനും, കേരള സാഹിത്യ അക്കാദമി അംഗവുമായ മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ദർശന പ്രസിഡന്റ് ഇ .ജെ . ജോസഫ്
. സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ, ഫാ. ജോയി നിരപ്പേൽ,ജില്ലാ പഞ്ചായത്ത്വൈ. പ്രസിഡന്റ് ആശ നിർമൽ , പഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ് .കെ . ജേക്കബ്, ജയ്‌മോൾ ജോൺസൻ , എം. സി. ബോബൻ, സിബി മുത്തുമാക്കുഴി, ജയിംസ് തോക്കൊമ്പേൽ, എൻ കെ . രാജൻ. സി. എസ്. രാജേന്ദ്രൻ, ഷിജോ ഫിലിപ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തപസ്യ നാട്യകലാക്ഷേത്രയുടെ നാട്യോത്സവ് അരങ്ങേറി.