koda
താഴ് വാരാത്ത് നിന്നും ഉയർന്നു പൊങ്ങുന്ന കോടമഞ്ഞ് കല്യാണത്തണ്ട് മലമുകളിൽ പടരുന്നു.

കട്ടപ്പന :ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വെന്തുരുകിയ മണ്ണിലേക്ക് വേനൽ മഴയെത്തിയപ്പോൾ കുളിരണിയിക്കുന്ന മഞ്ഞുപൊങ്ങുന്ന കാഴ്ചയാണ് കട്ടപ്പന കല്യാണതണ്ട് സമ്മാനിക്കുന്നത്. ഇതോടെ ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഏറെ ആകർഷിക്കുകയാണ്.പച്ച വിരിച്ച താഴ് വാരങ്ങളിൽ നിന്നും ഉയർന്നു പൊങ്ങുന്ന കോടമഞ്ഞ് ഏറെ കൗതുകകാഴ്ച ഒരുക്കുകയാണ്. ശക്തമായി പെയ്യുന്ന മഴക്ക് ശേഷം ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന കോടമഞ്ഞും കുളിർക്കാറ്റും, കല്യാണത്തണ്ടിലേക്ക് ആളുകളെ മാടി വിളിക്കുന്നു. ഇടുക്കി ജലാശയത്തിന് മുകളിൽ മതിൽക്കെട്ട് പോലെ നിലകൊള്ളുന്ന കല്യാണത്തണ്ട് മലനിരകൾ വേറിട്ട കാഴ്ച അനുഭവമാണ് പകർന്നു നൽകുന്നത്. ഈ കാഴ്ച്ചക്ക് ഇരട്ടി മധുരം പകർന്നു കൊണ്ടാണ് താഴ് വാരങ്ങളിൽ നിന്നും മൂടൽമഞ്ഞ് ഉയർന്നു പൊങ്ങുന്നത് . കുളിരണിയിക്കുന്ന മൂടൽമഞ്ഞ് ആസ്വദിക്കാൻ നിരവധി ആളുകളാണ് കല്യാണത്തണ്ടിനെ തേടിയെത്തുന്നത്. നോക്കത്താ ദൂരത്തുള്ള ദൃശ്യവിരുന്നിനേക്കാൾ കാഴ്ച മറച്ചുകൊണ്ട് ഇടക്ക് കടന്നു വരുന്ന കോട മഞ് തന്നെയാണ് ആളുകൾക്ക് പ്രിയം. പുലർച്ചാ സമയങ്ങളിലും വൈകുന്നേരവുമാണ് കല്യാണത്തിനേ ആസ്വദിക്കാൻ ആളുകൾ എത്തുന്നത്.