കട്ടപ്പന :മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നിന്നും ശ്രീപെരുമ്പത്തൂരിലേക്ക് നടത്തുന്ന രാജീവ് സ്മൃതി യാത്രക്ക് തുടക്കമായി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിളിന്റെ നേതൃത്വത്തിൽ മിനി സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച യാത്ര മുൻ ഡി സി സി പ്രസിഡണ്ട് അഡ്വ:ജോയി തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.
ശ്രീപേരുംപത്തൂരിൽ എത്തിചേരുകയും തമിഴ്നാട് പ്രദേശ് കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് സ്മൃതി മണ്ഡപത്തിൽ നടത്തുന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എ ഐ സി സി അംഗം അഡ്വ: ഇ. എം. അഗസ്തി ഉൽഘാടനം ചെയ്യും.