നെടുങ്കണ്ടം: കുമാരനാശാന്റെ 150മത് ജന്മവാർഷികത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിത സംഘം നിർദ്ദേശപ്രകാരം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശാഖ പ്രവർത്തകരുടെയും വനിതാ സംഘത്തിന്റെയും ബാലജനയോഗം കുട്ടികളുടെയും മാനസികമായ ഉല്ലാസത്തിനും ഉന്മേഷത്തിനുമായി കലോത്സവം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി മധു അദ്ധളക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ, ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിൽ അംഗങ്ങളായ സുരേഷ് കെ ബി, മധു പി സി. എം ബാബു, കോർഡിനേറ്റർ ബിജു പുളിക്കലേടത്ത് വനിതാ സംഘം വൈസ് പ്രസിഡന്റ് ഷിജി കെ. ആർ, സെക്രട്ടറി സന്ധ്യ രഘു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വൈസ് പ്രസിഡന്റ് സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മഹാകവി കുമാരനാശാൻ കൃതികളെ ആസ്പദമാക്കി നടത്തിയ ആലാപനം, പ്രസംഗം, ആസ്വാദനം, നൃത്തനാടകം എന്നി ഇനങ്ങളിൽ നടത്തിയ കലോത്സവത്തിൽ നെടുംകണ്ടം ശാഖ ഓവർ ഓൾ ചാമ്പ്യൻ ഷിപ്പും ഫസ്റ്റ് റണ്ണറപ്പ് വിജയപുരം ശാഖയും സെക്കൻഡ് റണ്ണറപ്പ് ഉടുമ്പൻചോല ശാഖയും നേടി.