പീരുമേട്:ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തിവരുന്ന ആധ്യാത്മിക ഗീത പഠന ക്ലാസിന്റെ എട്ടാം വാർഷിക ആഘോഷം നടന്നു . ക്ഷേത്രം പ്രസിഡണ്ട് വി പി ബാബു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.എല്ലാ ഞായറാഴ്ചയും ക്ഷേത്രത്തിൽ വെച്ച് ക്ലാസ് നടക്കുന്നു. ആചാര്യൻ രാജേഷ് ,അശ്വതി ഓമനക്കുട്ടനാണ് കോഡനേറ്റർ. വിവിധ കലാകായിക മത്സരങ്ങളും നടന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ആദരവും നൽകി.അശ്വതി ഓമനക്കുട്ടൻ അദ്ധ്യക്ഷയായിരുന്നു. ഗീത, രാജൻ മാഷ്മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം വൈസ് പ്രസിഡന്റ് അഡ്വ.കെ വിജയൻ.സെക്രട്ടറി മഹേഷ് വി നായർ. അജിത്ത് ദിവാകരൻ.എസ് കൃഷ്ണകുമാർ , അനു അയ്യപ്പൻ, അർച്ചന ബൈജു. തുടങ്ങിയവർ സംസാരിച്ചു