കുമളി: ശമ്പള കുടിശ്ശിക മൂലം സാമ്പത്തിക പ്രതിസന്ധി, കെ.എസ്.ആർ.ടി.സി ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു.
കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിൽ ഇന്നലെയാണ് സംഭവം നടന്നത്.വായ്പത്തുക തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലായ എറണാകുളം സ്വദേശിയായ ഡ്രൈവർ ഡിപ്പോയിലെ മുറിയിൽ കയറിൽ തൂങ്ങുകയായിരുന്നു. സംഭവം കണ്ട മറ്റ് ജീവനക്കാർ കയർ അറുത്ത് ഇയാളെ നിലത്തിട്ടതിനാൽ രക്ഷപെടുത്താനായി. തന്റെ മരണത്തിനുകാരണമായ കാര്യങ്ങൾ ശബ്ദ സന്ദേശമായി സംഘടനയുടെ ഗ്രൂപ്പിൽ ഇട്ട ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്