കുഴുത്തൊളു: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും ദിവ്യജ്വോതി പ്രയാണവും സത്സംഗമവും ഇന്ന് മുതൽ 26 വരെ നടക്കും.ഇന്ന് വൈകുന്നേരം 5.30 ന് ദിവ്യജ്വോതി വരവേൽപ്പ്. 6.45 ദിവ്യപ്രബോധനം: സ്വാമി ഗുരുപ്രകാശം. 22 ,23, 24,25ന് രാവിലെ 9 ന് ദിവ്യജ്വോതി പ്രയാണം. വൈകുന്നേരം 5.30 ന് ശാഖ ഓഡിറ്റോറിയത്തിൽ സത്സംഗമം.,വൈകിട്ട് 8.15 ന് അന്നദാനം. 26 തിരുവുത്സവം. രാവിലെ അഭിഷേകം, ഉഷപൂജ, ഗുരുപൂജ, സമൂഹപ്രാർത്ഥന,മഹാഗണപതിഹോമം, 7 ന് തൃക്കൊടിയേറ്റ്. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ഉത്സവസമ്മേളനം എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈ. പ്രസിഡന്റ് വിധു. എ. സോമൻ മുഖ്യപ്രഭാഷണം നടത്തും. മനോജ് ആപ്പത്താനം, സി. കെ. സുനിൽ, പി. ഡി. പ്രദീപ്, അനുമോൻ ഷാജി, ഉഷാ സദാനന്ദൻ, സിന്ധു അശോകൻ, അതുൽ സജി,അഹല്യ ഷാജി, ഷീബ അനിൽ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് എസ്. സജി സ്വാഗതവും ശാഖാ സെക്രട്ടറി എം. പി. ശ്രീകുമാർ നന്ദിയും പറയും. ഒന്നിന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 5.30 മുതൽ ഗുരുദേവകൃതികളുടെ പാരായണം. ഏഴിന് കലാസന്ധ്യ.