തൊടുപുഴ: ഈ വർഷത്തെ ജൈവവൈവിധ്യ ദിനാചരണം ഇന്ന് രാവിലെ 9.30 മുതൽകോലാനി അമരംകാവിനു സമീപമുള്ള ആർ.പി.എസ് ഹാളിൽ വച്ച് നടത്തുന്നു. 'കാവിനു കാവലായ്' എന്ന സന്ദേശം ഉൾക്കൊണ്ട് കാവ് പഠന സംരക്ഷണ പരിപാടിയായിട്ടാണ്‌കോലാനി അമരംകാവിനെ ഈ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യബോർഡ് - ഇടുക്കിയും തൊടുപുഴ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതിയുംചേർന്നാണ്‌കോലാനി ജനരഞ്ജിനി വായനശാല,കോലാനിദേവസ്വം ഭരണസമിതി, തൊടുപുഴ ഡയറ്റ്, മണക്കാട് എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ സനീഷ്‌ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ നിർമ്മലകോളേജിലെ റിട്ട. പ്രൊഫ.ഡോ. ഷാജു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഇതോടൊപ്പം ഫീൽഡ് വിസിറ്റും ഉണ്ടാകും.