nadukani

തൊടുപുഴ: ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിന് ബിരുദ പരീക്ഷയിൽ തിളക്കമാർന്ന വിജയം. ബി.എ ഇക്കണോമിക്‌സിന് 99 ശതമാനവും ബി.എസ്.സി ഫുഡ് സയൻസ് ആന്റ് ക്വാളിറ്റി കൺട്രോളിന് 98 ശതമാനവുമാണ് വിജയം.
പട്ടികവർഗ്ഗ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളജ്. മല അരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യുക്കേഷണൽ ട്രസ്റ്റ് ങഋഠ ഉടമസ്ഥതയിൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ 2021 ഡിസംബറിലാണ് കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്. എം.ജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനിൽ നിലവിൽ ബി.എ ഓണേഴ്‌സ് ഇക്കണോമിക്‌സ്, ബി.എസ്.സി ഓണേഴ്‌സ് ഫുഡ് സയൻസ് ആന്റ് ക്വാളിറ്റി കൺട്രോൾ എന്നീ രണ്ട് പ്രോംഗ്രാമുകളാണ് കോളേജിലുള്ളത്.