വണ്ടമറ്റം: കേരള പബ്ലിക് ലൈബ്രറി ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം ലൈബ്രറി ഹാളിൽ ദിശ ഗൈഡൻസ് ക്ലാസ് നടത്തി. കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. വണ്ടമറ്റം ലൈബ്രറി പ്രസിഡന്റ് പോൾസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി പ്രസിഡന്റ് ഗീത വിജയൻ, സെക്രട്ടറി ജെയ്‌മോൾ ജേക്കബ്, വ്യാപാര വ്യവസായി ഏകോപന സമതി വണ്ടമറ്റം മേഖല പ്രസിഡന്റ് രാജേഷ് കുറുമാത്ത് എന്നിവർ സംസാരിച്ചു. വണ്ടമറ്റം ലൈബ്രറി ജോയിന്റ് സെക്രട്ടറി റോയി ടി.എ സ്വാഗതവും കമ്മിറ്റി അംഗം രഞ്ജിനി സുരേഷ് നന്ദിയും പറഞ്ഞു.