കുമളി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുമളി പഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും സംയ്തമായി പരിശോധന നടത്തി. മാലിന്യം നിക്ഷേപിച്ച പന്ത്രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി .
സ്‌ക്വാഡിന്റെ പരിശോധനകളുടെ ഭാഗമായി കുമളിയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. പൊതു തോട്ടിലേക്ക് മാലിന്യം ഒഴുക്കിയതും,കൊതുക് ജന്യ രോഗങ്ങൾ പെരുകാൻ കാരണമായ സാഹചര്യത്തിൽ കണ്ടെത്തിയതും, നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗിച്ചതുമായ പന്ത്രണ്ട് സ്ഥാപനങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിച്ചതായിപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.തേടിലേക്ക് മാലിന്യം ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴയും, പത്ത് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴയും ഈടാക്കി. മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം, പഞ്ചായത്ത്സെക്രട്ടറി സുനിൽ പി ,വി.ഇ.ഒ കാർത്തിക്ക്,പഞ്ചായത്ത് ഉദ്യോഗസ്ഥനായജീവൻ രാജ്,ഹെൽത്ത് ഇൻസ്‌പെക്ടർ മാടസ്വാമി പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ജയകുമാർ ബി , സുനിൽ ജോസഫ്, റെജി എം , രജേഷ് എ. എൻ,മൻസൂർ എ , അമാനുള്ള,ക്ലീൻ കുമളി ഗ്രീൻ കുമളി മനേജർമാരായജെയ്സൺ മാത്യുസുബി സെബാസ്റ്റ്യൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.