cleaning

കട്ടപ്പന : നീരൊഴുക്ക് തടസപ്പെട്ട് ജനങ്ങൾക്ക് ഏറെ ദുരിതം വരുത്തിയ വലിയകണ്ടം തോട്ടിൽ ശുചീകരണ പ്രവർത്തനം നടത്തി. 2018 ഉൾപ്പെടെയുള്ള കാലവർഷത്തെത്തുടർന്ന് മാലിന്യം അടിഞ്ഞ്കൂടിയ തോട്ടിലൂടെ വെള്ളം കരകവിഞ് ഒഴുകിയിരുന്നു. ഇതോടെ കക്കാട്ടുകട അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുന്നതിന് ഇടയാക്കി. പല വീടുകളിലേക്ക് വെള്ളം കയറുന്നതിനും കാരണമായി. ഈ സാഹചര്യത്തിലാണ് തോട്ടിലെ മണ്ണും കല്ലും നീക്കംചെയ്തുള്ള നടപടി ആരംഭിച്ചത്.
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയും പ്രദേശവാസികളും ചേർന്നാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കി തോടിന്റെ സ്വാഭാവിക നീരൊഴുക്ക് ശക്തിപ്പെടുത്തിയത്.