പീരുമേട് : വള്ളക്കടവ് കറുപ്പുപാലം എച്ച്.പി.സിക്ക് സമീപം. കാട്ടുപന്നി ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്ക് മുൻമ്പാണ് വണ്ടിപ്പെരിയാർ കറുപ്പുപാലം എച്ച് പി.സിക്ക് സമീപം തേയിലത്തോട്ടത്തിൽ കാട്ടുപന്നി ചത്തനയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഈ വിവരം വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു. എന്നാൽ മൂന്നുദിവസം കഴിഞ്ഞിട്ടുംവനപാലകർ നടപടി സ്വീകരിച്ചില്ലന്ന് ആക്ഷേപം. ചത്ത പന്നിയുടെ ജഡം ചീഞ്ഞ് ദുർഗന്ധം വമിക്കാനും തുടങ്ങിയിരിക്കുകയാണ്. പ്രദേശത്ത് നിരവധി വീടുകൾ ഉണ്ട്. വീട്ടിലുള്ളവർക്ക് മൂക്കുപൊത്തി ഇരിക്കേണ്ട സ്ഥിതിയാണുള്ളത്. കൂടാതെ മറ്റു രോഗങ്ങൾ പടരാനും സാധ്യത ഏറെയാണ്. മഴയായതുകൊണ്ട് പന്നിയുടെ ജഡംജീർണ്ണിച്ച അവസ്ഥയിലാണ്.