കമ്പംമെട്ട് : കമ്പംമെട്ട് കറുപ്പസ്വാമി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവവും അനാഥാലയ നിർമ്മാണ ധനശേകരണ ഉദ്ഘാടനവും പൂത്താല ഘോഷയാത്രയും 23 ന് രാവിലെ നടക്കും.
രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.45 ന് പൂത്താല ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗുരുദേവ ക്ഷേത്രം സന്ദർശിച്ച് , കമ്പംമെട്ട് പള്ളിയുടെ കുരിശടി വന്ദിച്ച്, ചെക്ക് പോസ്റ്റിൽ എത്തി മുസ്ളിം പള്ളി ദർശനം നടത്തി തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും. 9.45 ന് അനാഥമന്ദിര ധനശേഖരണ ഉദ്ഘാടന ചടങ്ങ് നടക്കും. സെക്രട്ടറി കൊല്ലംപറമ്പിൽ ശ്രീനിവാസൻ സ്വാഗതം പറയും. സിനി ആർട്ടിസ്റ്റ് ദേവനന്ദ രതീഷ് ഭദ്രദീപം തെളിക്കും. സ്ഥപതി ആചാര്യ രജു മെഴുവേലി അദ്ധ്യക്ഷത വഹിക്കും.
കമ്പംമെട്ട് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ജോർജ്ജ് തെരുവംകുന്നേൽ, കൂട്ടാർ ഹിദായത്തുൽ ഇസ്ളാം ജമാഅത്ത് അൽഹാഫിള് മുഹമ്മദ് ഷമീർ അൽഖാസിമി, കരുണാപുരം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.ആർ തുളസീധരൻ നായർ, ചേരമർ ഹിന്ദുസമാജം ജില്ലാ ട്രഷറർ സുരേഷ് വെട്ടുവേലിൽ, കേരള വിശ്വകർമ്മസഭ കമ്പംമെട്ട് ശാഖ പ്രസിഡന്റ് സദാശിവൻ തകടിയേൽ എന്നിവർ പ്രസംഗിക്കും.
തുടർന്ന് പൊങ്കാല മഹോത്സവം നടക്കും. ഉച്ചകഴിഞ്ഞ് 2 ന് മഹാപ്രസാദ ഊട്ട് നടക്കും.