got
ആട് ചത്തു കിടക്കുന്ന കൂടിന് സമീപം പരിശോധിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ

കട്ടപ്പന:ഇരട്ടയാർ നാങ്കുതൊട്ടിയിലാണ് ആടിനെ ചത്ത നിലയിൽ കണ്ടെത്തി. പുളിമൂട്ടിൽ ബോബിയുടെ ആടിനെയാണ് പകുതിയിലേറെ ഭക്ഷിച്ചനിലയിൽ കണ്ടത്. പരിശോധനയിൽ ആക്രമിച്ചത് നായയാണെന്ന് വനപാലകരുടെ സ്ഥിരീകരണം . വീട്ടുമുറ്റത്ത് കാൽപ്പാടുകളും കണ്ടെത്തി. ചൊവ്വ രാവിലെ തീറ്റകൊടുക്കാനെത്തിയപ്പോഴാണ് കൂടിനുള്ളിൽ ജഡം കണ്ടത്. കൂട്ടിലെ മറ്റൊരു ആടിന്റെ കാലിനും കടിയേറ്റിട്ടുണ്ട്. കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി സന്തോഷും സംഘവും സ്ഥലത്ത് പരിശോധന നടത്തി.