തൊടുപുഴ: ജനാധിപത്യ മഹിളാ അസോസയേഷൻ, ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. മഹിളകൾ സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും യുവാക്കൾ മോർ ജംഗ്ഷനിൽ നിന്നും വിദ്യാർത്ഥികൾ സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ശുഭ്രപതാകകളുമേന്തി ഗാന്ധിസ്‌ക്വയർ വഴി സദസ്സ് വേദിയായ മുനിസിപ്പൽ ടൗൺഹാളിൽ സംഗമിച്ചു. ഐക്യദാർഢ്യ സദസ് ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ സബീന ബിഞ്ചു അദ്ധ്യക്ഷയായി. എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, മഹിളാ അസോസയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ്, സെക്രട്ടറി ടോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറിമാരായ ടി.ആർ. സോമൻ, ടി.കെ. ശിവൻ നയാർ, മുഹമ്മദ് ഫൈസൽ, പി.പി. സുമേഷ് എന്നിവർ പങ്കെടുത്തു.