പീരുമേട് : മേലഴുത എസ്റ്റേറ്റിൽ പാർക്കിങ് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ, രണ്ട് കാറുകൾ എന്നിവയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. രമേഷിന്റെ ഓട്ടോറിക്ഷയുടെ പടുത അറുത്തു മാറ്റിയ നിലയിലാണ്. സഹോദരൻ രാജേഷിന്റെ ബൈക്കിന്റെ സീറ്റുകൾ പൂർണ്ണമായും കുത്തി കീറി. എസ്റ്റേറ്റിലെ തന്നെ വിജയുടെ ബൈക്കിനും നാശം വരുത്തി. സുഹൃത്തിന്റെ വീട്ടിൽ എത്തിയ കുമളി റോസപ്പൂക്കണ്ടം സ്വദേശി പീർമുഹമ്മദിന്റെ ഓട്ടോറിക്ഷയുടെ പടുത നശിപ്പിച്ചു . ഇന്നലെ രാത്രി 12 ന് ശേഷം ആണ് വാഹനങ്ങൾക്കു കേടുപാടുകൾ വരുത്തിയത്. വാഹന ഉടമകളുടെ പരാതിയിൽ പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.