തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിയും കൊച്ചി അസ്റ്റർ മെഡിസിറ്റിയുടെയും അസ്റ്റർ ലാബ് തൊടുപുഴയുടെയും സംയുക്താഭിമുഖ്യത്തിൽ 26 ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കാഞ്ഞിരമറ്റംകവല വ്യാപാര ഭവനിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ഇ.എൻ.ടി, കാർഡിയോളജി, പൾമനോളജി (ശ്വാസകോശ സംബന്ധമായ) വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബി.പി, ഷുഗർ, കൊളസ്‌ട്രോൾ, ബി.എം.ഐ, ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി.ജി. എന്നിവ സൗജന്യമായി നൽകും. സൗജന്യമായി മരുന്നും നൽകുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും അസ്റ്റർ മെഡിസിറ്റിയുടെ പ്രിവീലേജ് കാർഡും നൽകുന്നതാണ്. രജിസ്‌ട്രേഷന് 9747558827, 9778230218, 9446089694 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസും സെക്രട്ടറി ജീസ് ജോൺസണും അറിയിച്ചു.