പീരുമേട്: വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടിക്കാനം യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പ്രസിഡന്റ് അഭിലാഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റായി അഭിലാഷ് മാത്യുവിനെയും ജനറൽ സെക്രട്ടറിയായി ബോണി ,വൈസ് പ്രസിഡന്റായി ജിത്തു ജയിംസ്, സെക്രട്ടറിയായി ഷാജി ഭാസ്‌ക്കരനെയും തെരെഞ്ഞെടുത്തു. നെജീബ് ഇല്ലത്തുപറമ്പിൽ, മാത്യു റ്റി.ജെ തുടങ്ങിയവർ സംസാരിച്ചു.