തൊടുപുഴ : എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗംകെ സി സജീവന് യാത്രയയപ്പ് നൽകി.
23വർഷത്തെ സേവനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പിൽ നെടുങ്കണ്ടം എഇ ഒ ഓഫീസിലെ നൂൺ മീൽ ഓഫീസർ തസ്തികയിൽ നിന്നാണ് കെ സി സജീവൻ വിരമിച്ചത്.യാത്രയയപ്പ് സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ , സംസ്ഥാന കമ്മറ്റി അംഗം എസ് സുനിൽ കുമാർ കെ ജി ഒ എ ജില്ലാ സെക്രട്ടറി വി എസ് അബ്ദുൽ സമദ് എന്നിവർ പ്രസംഗിച്ചു. .ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം ടൈറ്റസ് പൗലോസ് നന്ദിയും പറഞ്ഞു.