കട്ടപ്പന: കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സിംസ് സ്‌കൂൾ ഓഫ് നഴ്സിംഗ് തങ്കമണിയിൽ ഒന്നാം വർഷ ജിഎൻഎം നഴ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള കേരള സർക്കാർ നടത്തുന്ന 3 വർഷ ജി.എൻ.എം കോഴ്സിലേക്ക് ആണ് പ്രവേശനം ലഭിക്കുന്നത്. അപേക്ഷ ഫോമുകൾ നഴ്സിംഗ് സ്‌കൂൾ ഓഫീസിൽ നിന്നും ലഭ്യമാണ്. പ്ലസ് ടു ഏത് വിഷയവും പാസ്സായവർക്ക് അപേക്ഷകൾ നൽകാൻ അർഹതയുണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510430241, 04868 233910 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.