തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ സി .എസ് .ആർ ആക്ടിവിറ്റിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി 10 തയ്യൽ മെഷീനുകൾ നല്കും. തൊടുപുഴ റീജിയണൽ ഓഫീസിൽ ഇന്ന് രാവിലെ 11 ന് നടത്തപ്പെടുന്ന ചടങ്ങിൽ തൊടുപുഴ റീജിയണൽ മനേജർ നെഫിൻ ക്രിസ്റ്റഫർ തയ്യൽ മെഷീനുകൾ വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ മിനി സി ആർ,തൊടുപുഴ മുൻസിപ്പാലിറ്റി സി ഡി എസ് ചെയർപേഴ്സൺ സുഷമ ജോയ് എന്നിവർ ചടങ്ങിൽ സംസാരിക്കും.