തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ദുർഗ്ഗാ ഭദ്രാ ദേവി ക്ഷേത്രത്തിൽ 24, 25, 26 തിയതികളിൽ അവഗാഹകവും ദ്രവ്യ കലശവും ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്തിൽ നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഡി. അനിൽകുമാർ അറിയിച്ചു .മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ ഭക്ത ജനങ്ങൾക്ക് ബ്രഹ്മകലശം ,ഖണ്ഡ ബ്രഹ്മകലശം, അവഗാഹംബിംബ ശുദ്ധികലശം, പരികലശം, മൂലമന്ത്രാർച്ചന , ഐക്യ മക്ത സൂക്താർച്ചന, പുരുഷ സൂക്താർച്ചന, ദേവീ സൂക്താർച്ചന , ഭാഗ്യ സുക്താർച്ചന, വിദ്യാ മന്ത്രാർച്ചന എന്നീ വഴിപാടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .