കുമളി: കൊല്ലത്തു നിന്ന് കുമളിയ്ക്കു വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനു മുൻപിൽ യാത്ര തടസ്സപ്പെടുത്തി ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് ആർ.ടി ഒ സസ്‌പെൻഡ് ചെയ്തു.
കുമളി സ്വദേശി നിതിൻ (27) ന്റെ ഡ്രൈവിംഗ് ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്.
ഈ മാസം ഏഴിനായിരുന്നു സംഭവം. കെ.എസ്. ആർ.ടി.സി ബസ്സ് ബൈക്കിനെ ഓവർടേക്ക് ചെയ്തത് ഇഷ്ട പെടാതിരുന്ന നിതിൻ കുമളി ഹോളീഡേഹോം ജംഗ്ഷൻനിൽ ബസ്സിന്റെ മുമ്പിൽ കയറി ബസിനു സൈഡ് കൊടുക്കാതെ ബൈക്ക് മെല്ലെ ഓടിച്ച് രണ്ട് കിലോമീറ്റർ ഓളം ഗതാഗത തടസ്സം ഉണ്ടാക്കിയതായുള്ള പരാതിയിലാണ് നടപടി . സംഭവം ബസ് ജീവനക്കാർ മൊബൈലിൽ പകർത്തിയത് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു.കെ. എസ് ആർ .ടി.സി നൽകിയ പരാതിയിൽ ഇയാൾ ഡ്രൈവറെ അസഭ്യം പറയുകയും കൈ കൊണ്ട് മോശമായ ആംഗ്യം കാണിച്ചതായും പറഞ്ഞിരുന്നു. പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ജി സുഗതന്റെ റിപ്പോർട്ടിന്മേലൽ നടപടി സ്വീകരിച്ച ഇടുക്കി ആർ. ടി.ഒ കെ.കെ . രാജീവ് മൂന്ന് മാസത്തേയ്ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തതതും മലപ്പുറത്തെ ഐ.ഡി.റ്റി ആർ ൽ ക്ലാസ് അറ്റൻഡ് ചെയ്യാൻ നിർദേശിച്ചതും.സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനകാർ പൊലീസിൽ പരാതി നൽകാൻ തയ്യറാകാതിരുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നേരിട്ട് അന്വേഷണം നടത്തി നടപടി എടുക്കുകയായിരുന്നു.