കട്ടപ്പന: അധ്യാപകനും പൊതുപ്രവർത്തകനുമായ വൈ.സി. സ്റ്റീഫന്റെ ഓർമ്മക്കുറിപ്പുകൾ പ്രകാശനം ചെയ്യുന്നു. അനുഭവങ്ങളുടെ മുറിപ്പാടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 26 ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്‌കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക് അദ്ധ്യക്ഷയാകും. സേനാപതി വേണു വൈ.സി. സ്റ്റീഫന്റെ വിവിധ കാലഘട്ടങ്ങളിലെ ശിഷ്യന്മാർക്ക് നൽകി പുസ്തക പ്രകാശനം നിർവ്വഹിക്കും. കവയത്രി സിന്ധു സൂര്യ പുസ്തക പരിചയം നടത്തും. സാമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഇടുക്കിയിലെ ആദ്യകാല അദ്ധ്യാപകരിൽ ഒരാളായ വൈ.സി. സ്റ്റീഫൻ അനുഭവിച്ചതും അറിഞ്ഞതുമായ സംഭവങ്ങളും പുതുതലമുറക്ക് അറിഞ്ഞിരിക്കേണ്ട ഒട്ടനവധി സംഭവവികാസങ്ങൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.