vinod

കട്ടപ്പന :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ചിയാർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി. . 2023 24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും നടന്നു. എസ്എൻഡിപി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ ആർ വിനോദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് റോയി അരങ്ങത്ത് , ജനറൽ സെക്രട്ടറി ബിജു മാത്യു, ട്രഷറർ സണ്ണി ഏഴാംചേരി, പി .കെ മാണി, വിൻസന്റ് വി കുര്യൻ, ജോഷി എന്നിവർ സംസാരിച്ചു.മുഹമ്മദ് ബഷീർ, സാബു മൂരീപാറയിൽ,ബിജു വാഴപ്പനാടിയിൽ,,സി ടി ആന്റണി, നന്ദിനി അജയൻ എന്നിവർ നേതൃത്വം നൽകി.