ഇടുക്കി: പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്‌പോർട്സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ജില്ലയിൽ ആരംഭിച്ചു. രജിസ്‌ട്രേഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി നേരിട്ടോ, idk2024sports@gmail.com എന്ന ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ഈമെയിലിലേക്കോ അയക്കേണ്ടതാണ്.
ജില്ലാ സ്‌പോർട്സ് കൗൺസിലിൽ നിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്‌കോർ കാർഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിൻ ചെയ്ത് സ്‌കൂൾ സെലക്ട് ചെയ്യേണ്ടതാണ്. 2022 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് അഡ്മിഷനായി പരിഗണിക്കുക. സ്‌കൂൾതല മത്സരങ്ങൾക്ക് പുറമേ സംസ്ഥാന,ജില്ലാ അംഗീകൃത സ്‌പോർട്സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്‌പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ്, സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. സ്‌പോർട്സ് മികവ് രജിസ്‌ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി മേയ് 29 ന് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്. 9496184765,9895112027, 04862232499.