ഇടുക്കി: വിനോദ സഞ്ചാരമേഖലയിൽ ഗ്രീൻ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു. ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ് . 'സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്' പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് സംസ്ഥാന ശുചിത്വ മിഷനാണ്.അതിഥിമന്ദിരങ്ങൾ ശുചിത്വ നിലവാരത്തിൽ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും ബിസിനസ്സ് സാദ്ധ്യതകളും വർദ്ധിപ്പിക്കും.
റേറ്റിംഗിനായി sglrating.suchitwamission.org ൽ രജിസ്റ്റർ ചെയ്ത് യൂസർനെയിമും, പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ്.