jaiva-kolani
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി

തൊടുപുഴ: കോലാനി അമരംകാവിനോടനുബന്ധിച്ച് തൊടുപുഴ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതിയും , സംസ്ഥാന ജൈവവൈവിധ്യ ബോർഡും ചേർന്ന് നടത്തിയ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ. രമണൻ ഉദ്ഘാടനംചെയ്തു വാർഡ് കൗൺസിലർ കവിത വേണു അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫ. ഡോ. ഷാജു തോമസ് മുഖ്യപ്രഭാഷണം നടത്തി. മണക്കാട് എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിന്ദു പി., ഡയറ്റ് ലക്ചറർ റ്റി.ബി. അജീഷ്‌കുമാർ, ബിഎംസി മെമ്പർ എം.എൻ. ജയചന്ദ്രൻ, ലൈബ്രറി സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ്, കൃഷി ഓഫീസർ സൽമ എം. ആശാമോൾ കെ.ആർ, ദീപ എൻ, മിനിമോൾ വി.സി., അശ്വതി വി.എസ് , എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.