അടിമാലി: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്‌കൂൾ വാഹനങ്ങളുടെ പരിശോധന മാർ ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തി. 31 വാഹനങ്ങൾ പരിശോധിച്ചതിൽ വിവിധ തകരാറുകൾ കണ്ടെത്തിയ 5 വാഹനങ്ങൾ തിരിച്ചയച്ചു. യാത്രക്കാരായ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രകാരമായിരുന്നു പരിശോധന നടത്തിയത്. അനുമതി ലഭിച്ച വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു. ഇടുക്കി ആർ ടി ഒ പി എം ഷബീറിന്റെ നേതൃത്വത്തിൽ എം വി ഐമാരായ ചന്ദ്രലാൽ കെ കെ, ദീപു എൻ കെ, എ എം വി ഐമാരായ
ഫവാസ് സലീം, അബിൻ ഐസക്ക് ,ഓഫിസ് ജീവനക്കാരായ പ്രദീപ് കുമാർ കെ പി, ഉഷസ് പോൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.ഇനി ടെസ്റ്റ് ചെയ്യാനുള്ള വാഹനങ്ങൾ 29ന് രാവിലെ 9 മണിക്ക് മൂന്നാർ ടെസ്റ്റ് ഗ്രൗണ്ടിൽ വരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
റോഡ് സുരക്ഷാ ക്ലാസ്:
അടിമാലി:റോഡ് സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളിൽ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ജൂൺ 1 ന് ക്ലാസ് നടത്തും. അടിമാലി വിശ്വദീപ്തി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10 മുതൽ 1.30 വരെ ആയിരിക്കും ക്ലാസ് നടക്കുകയെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.