തൊടുപുഴ: അൽ-അസർ മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗവും ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യയോളജിസ്റ്റ് മലനാട് ശാഖയും സംയുക്തമായി സംഘടിപ്പിച്ച ആസ്പെക്ട് - 2024 ഏകദിന തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി അൽ-അസർ ദന്തൽ കോളേജിൽ നടത്തി. അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ എന്നീ മേഖലകളിലെ ദേശീയ സംസ്ഥാനതല വിദഗ്ദ്ധർ നയിച്ച പരിപാടിയിൽ 160-ഓളം ഡോക്ടർമാർ പങ്കെടുത്തു. "സുരക്ഷിതമായ അനസ്തേഷ്യ" എന്നതായിരുന്നു പ്രതിപാദന വിഷയം
ഉദ്ഘാടനം . ഡീൻ കുര്യാക്കോസ് എം. പി നിർവ്വഹിച്ചു. മുൻ എം.പിയും അനസ്തേഷ്യയോളജിസ്റ്റുമായ ഡോ. കെ.എസ്. മനോജ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. അൽ-അസർ സ്ഥാപനങ്ങളുടെ ചെയർമാൻ കെ.എം. മൂസ, ഐ.എസ്.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണൻ. ഐ.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിനിൽ ഐസക്, സെക്രട്ടറി ഡോ. പോൾ റാഫേൽ, ഐ.എസ്.എ. മലനാട് പ്രസിഡന്റ് ഡോ. ശ്രീകുമാർ ശർമ്മ, സെക്രട്ടറി ഡോ. നബീൽ ബി, സംഘടനാ സമിതി ചെയർമാൻ ഡോ. മഞ്ജിത് ജോർജ്ജ്, സെക്രട്ടറി ഡോ. രോഹിത കമൽ, ഡോ. മാത്യു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.