തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ ടൗൺ ശാഖാ വാർഷിക പൊതുയോഗം യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യേഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് സംഘടനാ സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം കെ. കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഡി. മനോഹരൻ സ്വാഗതവും വൈ. പ്രസിഡന്റ് വിജയൻ മാടവന നന്ദിയും പറഞ്ഞു. ശാഖാ ഭാരവാഹികളായി ഡി. മനോഹരൻ( പ്രസിഡന്റ്), ഇ. വി. സന്തോഷ് (വൈ. പ്രസിഡന്റ് ), വിജയൻ മാടവന (സെക്രട്ടറി), കെ. വി. ഷാജു (യൂണിയൻ കമ്മറ്റിയംഗം) , സുഭാഷ് പി. എം, സന്തോഷ് കുമാർ, രഞ്ജിത്ത്, കെ. കെ. മധു, കെ. എസ്. വിനോദ്, മഞ്ജു സുഭാഷ്, വത്സ രാഘവൻ (മാനേജിംഗ് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.