പീരുമേട്: എം.ജി ബിരുദ പരീക്ഷയിൽ പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് റാങ്കുകൾ നേടി മികവ് തെളിയിച്ചു. ബി.കോം മോഡൽ മൂന്ന് പരീക്ഷയിൽ രണ്ടാം റാങ്ക് ജോസഫ് പോസി നേടിയത് കോളേജിന് അഭിമാന നേട്ടമായി. മൂന്നാം റാങ്ക് ജേതാവായി കാവ്യാമോൾ പി യും, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽരണ്ട് അഡ്മിനിസ്‌ട്രേറ്റീവ് അസി.വിഭാഗത്തിൽ എട്ടാം റാങ്ക് ജേതാവായി സ്‌നേഹ സുരേഷും കോളേജിന് തിളക്കമായി.
ജോസഫ് പോസി, പാമ്പനാർ കല്ലാർ കവലയിൽ വെമ്പലശ്ശേരിയിൽ പോസിയുടെയും റോസ്ലിയുടെയും മകനാണ്.
കാവ്യാ മോൾ പി, വണ്ടിപ്പെരിയാർ പശുമല ആറ്റോരം പരുന്തുംപാറയിൽ പ്രേംജി എമ്മി ന്റെയും ശ്രീജ പ്രേംജിയുടെയും മകളാണ്.
സ്‌നേഹ സുരേഷ് കരുനാഗപ്പള്ളി കണ്ണിമേൽ സുരേഷിന്റെയും രേഖ സുരേഷിന്റെയും മകളാണ്.
2024 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്. (sntascpambanar.in)