തൊടുപുഴ : നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ ഇന്നലെയും തുടർന്നു. മണക്കാട് മുല്ലക്കൽ ജംഗ്ഷനിൽ നിന്നുമാണ് ഇന്നലെ ഒഴിപ്പിക്കൽ ആരംഭിച്ചത്. പത്തോളം കടകൾ ഉടമകൾതന്നെ പൊളിച്ചുമാറ്റി. 6 കടകൾ നഗരസഭ അധികൃതർ പൊളിച്ചു മാറ്റി. നടുക്കണ്ടം ജംഗ്ഷൻ വരെയാണ് ഇന്നലെ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായിരുന്നത്. ഇന്ന് അമ്പലം ബൈപാസ് മുതൽ വെങ്ങല്ലൂർ സുലഭ ജംഗ്ഷൻ വരെ ഒഴിപ്പിക്കൽ നടപടികൾ തുടരും.