തൊടുപുഴ: ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തുടരെ തുടരെ തിരിച്ചടി നേരിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ത്രിതല പഞ്ചായത്ത് വാർഡ് വിഭജന ഓർഡിനൻസ് മടക്കി അയച്ചതെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. ബില്ലുകളും ഓർഡിനൻസുകളും തടഞ്ഞു വെയ്ക്കാനും തിരിച്ചയക്കാനും തനിക്കാണ് അധികാരമെന്നും തോറ്റിട്ടില്ലെന്നു സ്ഥാപിക്കാനുമാണ് കേരള ഗവർണർ ശ്രമിക്കുന്നത്. അവസാനം ഇതെല്ലാം ഒപ്പിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടും ഗവർണറെന്ന പദവി ശ്രദ്ധിക്കപ്പെടണമെന്ന വ്യാമോഹം മാത്രമാണ് ഇതിന്റെ പിന്നിലെന്ന് ജോർജ് അഗസ്റ്റിൻ കുറ്റപ്പെടുത്തി.