ഇടുക്കി: റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) 2024- 26 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലായ് എട്ട് വരെ ildm.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) കോഴ്സാണ് ഐ.എൽ.ഡിഎമ്മിലേത്. ദുരന്ത നിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം. ബിസിനസ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധരും ഡിസാസ്റ്റർ മാനേജ്‌മെന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും ദുരന്തനിവാരണം കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യും. അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെമാറ്റ്/ സിമാറ്റ്/ കാറ്റ് എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547610005, ildm.revenue@gmail.com.