തൊടുപുഴ: എം.ഇ.എസ് സ്ഥാപക പ്രസിഡന്റ് ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ 40-ാം ഓർമദിനത്തോടനുബന്ധിച്ച് എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് സൂപ്രണ്ട് ഡോ. പി.എൻ. അജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ ജോയിന്റ് സെക്രട്ടറി ജാബിറലി പുഴക്കര അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച്. ഹനീഫാ റാവുത്തർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, വണ്ടൻമേട് എം.ഇ.എസ് എച്ച്.എസ്.എസ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.എ. ഷാജിമോൻ, യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയംഗം റഈസ് ബാസിത് ആശംസയർപ്പിച്ചു.