മുട്ടം: കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കാർ വിലങ്ങനെയിട്ട് ഡ്രൈവർക്ക് നേരെ തട്ടിക്കയറി. ഇന്നലെ ഉച്ചയ്ക്ക് 1.15ന് മുട്ടം ടൗണിലായിരുന്നു അപകടം. കാറിന് പുറകിലായി വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കിയതിനെ തുടർന്ന് കാറിലുണ്ടായിരുന്നവർ ഭയപ്പെട്ടെന്ന് പറഞ്ഞാണ് കാർ ഡ്രൈവർ തട്ടിക്കയറിയത്. കാർ ഡ്രൈവർ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. കാർ വിലങ്ങനെയിട്ടതിനെ തുടർന്ന് ഏറെ സമയം മുട്ടം ടൗണിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാർ സൈഡിലേക്ക് മാറ്റിയിടാൻ പറഞ്ഞ നാട്ടുകാർക്ക് നേരെയും കാർ ഡ്രൈവർ തട്ടിക്കയറി. കട്ടപ്പനയിൽ നിന്ന് തൊടുപുഴക്ക് പോയതായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.