ചുരുളി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയുടെ നേതൃത്വത്തിൽ 26ന് കുടുംബസംഗമം നടക്കുമെന്ന് ശാഖാ സെക്രട്ടറി എം.എൻ. ഷണ്മുഖദാഷ് അറിയിച്ചു. ശാഖാ പ്രസിഡന്റ് കലേഷ് രാജുവിന്റെ അദ്ധ്യക്ഷതയിൽ നടത്തുന്ന കുടുംബസംഗമം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. 'ഗുരുദേവ ദർശനം" കുടുംബ ജീവിതത്തിൽ എന്ന വിഷയത്തെ ആധാരമാക്കി ബിനു പുളിലോടത്ത് ക്ലാസ് നയിക്കും. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് എം.എൻ. മനോഹർ സംസാരിക്കും. ഗുരുദേവ ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തി, യൂണിയൻ കൗൺസിലർ അനീഷ് പച്ചിലാംകുന്നേൽ, പെൻഷനെഴ്സ് ഫോറം ചെയർമാൻ പി.കെ. മോഹൻദാസ്, വനിതാസംഘം പ്രസിഡന്റ് പുഷ്പ മോഹനൻ, സെക്രട്ടറി സിന്ധു ബൈജു, യൂത്ത് മുവ്‌മെന്റ് പ്രസിഡന്റ് അജിത്ത് ചെള്ളൂപ്ര, സെക്രട്ടറി അനീഷ് മനോഹരൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ് എന്നിവർ സംസാരിക്കും.