തൊടുപുഴ: കുമാരനാശാൻ സ്മൃതി ആചരണത്തോടനുബന്ധിച്ച് എസ്. എൻ .ഡി .പി യോഗം കേന്ദ്ര വനിത സംഘം സംഘടിപ്പിച്ചിരിക്കുന്ന വീണപൂവ് കലോത്സവത്തിന്റെ യൂണിയൻ തല മത്സരങ്ങളുടെ ഉദ്ഘാടനം യൂണിയൻ കൺവീനർ പി.ടി ഷിബു നിർവ്വഹിച്ചു. യൂണിയൻ വനിത സംഘം പ്രസിഡന്റ് ഗിരിജ ശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതവും. യൂണിയൻ കമ്മറ്റിയംഗം വിമല അനിരുദ്ധൻ നന്ദിയും പറഞ്ഞു. .കഞ്ഞിക്കുഴി എസ് എൻ ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ സി. ശ്രീകുമാർ മുഖ്യാതിഥി യായിരുന്നു.വനിതാസംഘം യൂണിയൻ കമ്മറ്റിയംഗങ്ങളായ ഷീല സാബു, സുലോചന ബാബു, ശാഖഭാരവാഹികൾ , വനിത സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.