രാജാക്കാട്:നെടുങ്കണ്ടം ബ്ലോക്ക് മുൻ പ്രസിഡന്റും,രാജാക്കാട് ഗ്രാമ പഞ്ചായത്ത്
മെമ്പറും,ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്നു റെജി പനച്ചിക്കലിന്റെ മൂന്നാം ചരമദിനത്തിന്റെ ഭാഗമായി കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ റെജി പനച്ചിക്കൽ അനുസ്മരണം നടത്തി. രാജാക്കാട് രാജീവ് ഭവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിൽ ഡി സി സി മെമ്പർമാരായ കെ .പി ഗോപിദാസ്,ലിജോ മുണ്ടപ്ലാക്കൽ,ബിജു കൂട്ടുപുഴ,
വാർഡ് മെമ്പർമാരായ ബെന്നി പാലക്കാട്ട്,മിനി ബേബി, പുഷ്പലത സോമൻ,ടി.കെ സുജിത് റെജിയുടെ ഭാര്യ ഷൈല റെജി,വിനോദ് മാനാംതടത്തിൽ എന്നിവർ പങ്കെടുത്തു.