കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കുത്തനെ താഴേയ്ക്ക്. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില ഇപ്പോൾ 185 ആയാ താന്നിരിക്കുന്നത്.ഒപ്പം കാപ്പി പരിപ്പിന്റെ വില 362 ൽ നിന്നും 300 ആയും കുറഞ്ഞു.
ഇത് ഹൈറേഞ്ചിലേ കർഷകർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.വില ഉയർന്നത്തോടെ പല കർഷകരുംകാപ്പി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.വില വീണ്ടും ഉയരുമെന്ന് കരുതി കാപ്പി കുരു സംഭരിച്ചുവച്ചവരും നിരവധിയാണ്. എന്നാൽ ചെറിയ കാലയളവിൽ തന്നെ വില കുത്തനേ ഇടിഞ്ഞത് കർഷകർക്ക് നിരാശ നൽകി. വില ഏറെ ഉയർന്നതോടെ വൻകിട വ്യാപാരികളും കാപ്പിപ്പൊടി നിർമാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്ക് ചെയ്യാൻ മടിയ്ക്കുകയാണ് . ഇതാണ് ഉയർന്ന വില വീണ്ടും താഴാൻ കാരണമായി കർഷകർ പറയുന്നത്.ഇത്തരത്തിൽ നാളുകൾക്ക് ശേഷം വില ഉയരുകയും വളരെ വേഗം തന്നെ വില താഴുകയും ചെയ്യുന്നത് ഹൈറേഞ്ചിന്റെ കാർഷിക മേഖകക്ക് വലിയ പ്രക്ഷാഘാതങ്ങൾക്ക് തന്നെ കാരണമാകും.
പ്രതീക്ഷ നൽകി
പിന്നെയും ദുരിതം
പിന്നോട്ട്നാലു വർഷം മുൻപ് വരെ ഹൈറേഞ്ചിൽ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായി ഉയർന്നിരുന്നത്. കാപ്പി പരിപ്പിന്റെ വില 110 ൽ നിന്നുമാണ് 362 രൂപയായും ഉയർന്നന്നത്.കാപ്പികൃഷി ഹൈറേഞ്ചിൽ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാൻ പ്രധാന കാരണമായത് . വില കൂടിയതോടെ കർഷകർ പാടേ ഉപേക്ഷിച്ച കാപ്പികൃഷിയിലേയ്ക്ക് ഏറെ ഉത്സാഹത്തോടെ തിരികെ വരുകയായിരുന്നു.