tree

പീരുമേട്: ഏലപ്പാറ മാർക്കറ്റിന് സമീപം നിൽക്കുന്ന വൈദ്യുതി ലൈൻ അപകടഭീക്ഷണി ഉയർത്തുന്നു. ഈ വൈദ്യുത ലൈനിൽ തട്ടിയാണ് മരച്ചില്ല നിൽക്കുന്നത്. ഈ ഭാഗത്തുകൂടി കടന്നു പോകുന്ന വൈദ്യുതി ലൈനാണ് അപകട ഭീഷണി ഉയർത്തുന്നത്. പലപ്പോഴും
ഇവിടെ നിൽക്കുന്നവർക്ക് ചെറിയ രീതിയിൽ വൈദ്യുതി പ്രസരിപ്പ് ഏൽക്കുന്നതായും പറയുന്നു .
സർക്കാർ സ്‌കൂളും നിരവധിവീടുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ നിത്യവും നൂറ് കണക്കിന് ആൾക്കാർ എത്തുന്ന പ്രദേശം കൂടിയാണ് ഇവിടം. കാലവർഷം ശക്തിയായാൽ വൈദ്യുതി പ്രവാഹം മരത്തിൽ കൂടുതലായി ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. അടിയന്തിരമായി വൈദ്യുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് അപകട ഭീഷണിക്ക് പരിഹാരം കണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.