കരിമണ്ണൂർ: എസ്. എൻ. ഡി.പി യോഗം 233 നമ്പർ കരിമണ്ണൂർ ശാഖ സംയുക്ത വാർഷിക പൊതുയോഗം നാളെ നടക്കും. രാവിലെ 10 ന് നെയ്യെേരി എസ്. എൻ. സി. എം എൽ. പി സ്കൂളിൽ തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ കൺവീനർ പി. ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ വി. ബി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് ചന്ദ്രശേഖരൻ നടയ്ക്കൽ സ്വാഗതം പറയും.പ്രവർത്തന റിപ്പോർട്ടും വരവ്ചെലവ് കണക്കും ശാഖാ സെക്രട്ടറി വി. എൻ. രാജപ്പൻ അവതരിപ്പിക്കും. തുടർന്ന് ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.