തൊടുപുഴ: മുട്ടത്ത് കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.40 ന് ഹൈക്കോടതി ചീഫ് ജസ്സിസ് ആഷിഷ് ജിതേന്ദ്ര ദേശായിയും മൊബൈൽ ഇ-സേവ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖും നിർവഹിക്കും.
6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ സ്ത്രീകൾക്കായുള്ള വിശ്രമ മുറി, കഷികൾക്കായുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം , കുട്ടികൾക്കായുള്ള വിശ്രമ മുറി, കാത്തിരിപ്പ് കേന്ദ്രം , കൗൺസിലേഴ്സ് മുറി, ഡൈനിംഗ് റും, കോൺഫറൻസ് ഹാൾ , അടക്കം ആധുനിക സാകര്യങ്ങളോട് കൂടിയ ഓഫീസ് മുറികൾ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.ട
ഉദ്ഘാടനവേളയിൽ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സി.എസ് . ഡയസ്സ്, ജില്ലാ ജഡ്ജി പി.എസ്
ശശികുമാർ , കേരളാ ബാർ കൗൺസിൽ മെമ്പർ ജോസഫ് ജോൺ, ജില്ലാകോടതി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് എം. എം. തോമസ്, സെക്രട്ടറി സിജോ ജെ.തൈച്ചേരിൽ, തൊടുപുഴ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ, അഡ്വ. വി .എസ്. സനീഷ്, പൊതുമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന , അഡ്വക്കേറ്റ് ക്ലാർക്ക് അസ്സോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് ടി. കുറ്റിച്ചിറ എന്നിവർ സംബന്ധിക്കും